Sep 17, 2026

ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ച്.


മുക്കം :
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച സംഘടിപ്പിച്ചു

കഴിഞ്ഞ 9 മാസക്കാലമായി അധികാരത്തിലിരിക്കുന്ന ഇടത് ഭരണസമിതി സ്വാഭാവിക ഭരണസമിതി ഇടപെടലുകളിൽ പോലും പരാജയപ്പെട്ട അവസ്ഥയാണുള്ളത്.
കർഷകർക്ക് കാലവർഷം കണക്കാക്കി നേരത്തെ നൽകിയിരുന്നു വളം വിതരണം ഇതുവരെ നൽകാതിരിക്കുന്നത് ഒരു ചെറിയ ഉദാഹരണം മാത്രം.


അതേസമയം അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതത്തിലും വലിയ ആവേശത്തോടെ കൂടിയാണ് രാഷ്ട്രീയ പ്രേരിതമായി ഭരണസമിതി ഇടപെടുന്നത്.
പുതുതായി രൂപീകരിക്കപ്പെട്ട പതിനഞ്ചാം വാർഡിലെയും 19 ആം വാർഡിലെയും ആശാവർക്കർ നിയമനം അട്ടിമറിച്ച് പ്രദേശത്ത് ആശാവർക്കർ സേവനത്തിന്റെ സാധ്യത തന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണ്സ്വീകരിക്കുന്നത്.

ഭരണ പ്രതിപക്ഷ ഭേദമന്യേ ഫണ്ട് വിനിയോഗിച്ച യുഡിഎഫിന്റെ 5 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ വന്ന ഇടത് ഭരണസമിതി പ്രതിപക്ഷ മെമ്പർമാരുടെ വാർഡിനോട് കാണിക്കുന്ന അവഗണന പ്രദേശത്തെ സിപി മ്മുകാർക്ക് പോലും പ്രതിഷേധത്തിലാണ്

ജലനിധിക്ക് വേണ്ടി പൊളിച്ചു താറുമാറാക്കിയ പഞ്ചായത്ത് റോഡുകളും ഇടറോഡുകളും ഇന്നും ഉപയോഗയോഗ്യമ ല്ലാതെ പ്രയാസ പ്പെടുകയാണ്.
ഡസൻ കണക്കിന് പ്രശ്നങ്ങളുമായി പ്രയാസപ്പെട്ട് നാട്ടുകാർക്ക് സ്വാഭാവിക സേവനം പോലും ലഭ്യമാകാത്ത അവസ്ഥയിലൂടെ കാരശ്ശേരി പഞ്ചായത്തിൽ ഭരണ കടുകാര്യസ്ഥന കൊടികുത്തി വാഴുകയാണ്.

കഴിഞ്ഞ 9 മാസമായി വലിയ പ്രതീക്ഷയിൽ വിശ്വാസമർപ്പിച്ച് നമ്മൾ കാത്തിരിക്കുകയായിരുന്നു.എന്നാൽ വികസന പ്രവർത്തനങ്ങളോട് മുഖം തിരിച്ച് അധികാര ദുർവിനിയോഗവും അവകാശലംഘനങ്ങളും സജനപക്ഷപാതവുമായിഎന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന നിലപാടിലാണ് ഗ്രാമപഞ്ചായത്ത് അധികാരികൾ.
ഈയൊരു സാഹചര്യത്തിലാണ് സമരപരിപാടികളുടെ ആദ്യഘട്ടം എന്ന നിലക്ക് അധികാരികളുടെ കണ്ണ് തുറക്കാൻ പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിചത്.


കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി കെ ഹുസൈൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് പിഎം സുബൈർ ബാബു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി,ട്രഷറർ പിസി ബഷീർ,

നിയോജകമണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ യൂനുസ് പുത്തലത്ത്,ജില്ലാ യൂണിറ്റ് സെക്രട്ടറി എം ടി സെയ്ദ് ഫസൽ,പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ : കെ കോയ.കർഷകസംഘം നിയോജകമണ്ഡലം പ്രസിഡൻറ് നടുക്കണ്ടി അബൂബക്കർ,ജനപ്രതിനിധികളായ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം മുനീർ ആലിങ്ങൽ,നിയോജകമണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി അമിന ബാനു ,ഹസീന ബഷീർ, സീനത്ത് കവണഞ്ചേരി,ഖത്തർ തിരുവമ്പാടി നിയോജകമണ്ഡലം കെഎംസിസി പ്രതിനിധിആലിക്കുഞ്ഞി ഫൈസി,നിസാം കാരശ്ശേരി അലി വാഹിദ്,യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറിമാരായ എംടി മുഹസിൻ, സിറാജ് മേലെക്കളം,പഞ്ചായത്ത് ജനറൽ സെക്രട്ടറികമറുൽ ഇസ്ലാം,എംഎസ്എഫ് പഞ്ചായത്ത് പ്രസിഡൻറ് മുബഷിർ മലംകുന്ന്,ജനറൽ സെക്രട്ടറി എ കെ ഫായിസ്,സ്വതന്ത്ര തൊഴിലാളി യൂണിയൻ പഞ്ചായത്ത് പ്രസിഡൻറ് മുനീർ കുട്ടിക്കുന്നു,ജനറൽ സെക്രട്ടറി അംജദ് ഖാൻ യു കെ,റഫീഖ് മരഞ്ചാട്ടി,
മുസ്ലിം ലീഗ് നേതാക്കളായവി എ റഷീദ് മാസ്റ്റർ,ടിവി ഇസ്മായിൽ,കെ പി അബ്ദുല്ല,എൻ പി കാസിം എ പി മുഹമ്മദ് ബാപ്പു,ടിപി ജബ്ബാർ ടി പി ,കെഎം അശ്റഫ് അലി,
ശിഹാബുദ്ദീൻ മുഹമ്മദ് സുബൈർ,സൈനബ സുബൈർ,ആമിന എടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only