Oct 29, 2026

ഓട്ടോ തൊഴിലാളികളുടെ വലിയ മാതൃക; എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി മണാശ്ശേരിയിലെ ഓട്ടോ-ടാക്സി കൂട്ടായ്മ സമാഹരിച്ചത് 42,050 രൂപ.

മുക്കം :
നന്മയുടെ മറ്റൊരു മാതൃക കൂടി തീർത്ത് മണാശ്ശേരിയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ. എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷാ ദൗത്യത്തിലേക്ക് ഒരു ദിവസത്തെ മുഴുവൻ വരുമാനവും നൽകി ഇവർ കൈത്താങ്ങായി മാറി.
മണാശ്ശേരി ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച 42,050 രൂപയാണ് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയത്. തൊഴിലാളികളുടെ ഒരു ദിവസത്തെ വേദനം മുഴുവൻ ഈ ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവെച്ചുകൊണ്ട് ഇവർ സമൂഹത്തിന് മാതൃകയായിരിക്കുകയാണ്.
സമാഹരിച്ച തുകയുടെ കൈമാറൽ ചടങ്ങിൽ ജനകീയ കമ്മിറ്റി ഭാരവാഹിയും  കൗൺസിലറുമായ ഹനീഫ തെച്ച്യാട് തുക ഏറ്റുവാങ്ങി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only