Oct 7, 2026

ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ..

താമരശ്ശേരി സബ്ജില്ല ഹയർ സെക്കണ്ടറി വിഭാഗം ശാസ്ത്ര വിഭാഗം മേളയിൽ വർക്കിംഗ് മോഡൽ,ഇംപ്രവൈസ്ഡ് എക്സ്പിരിമെൻറ് എന്നീ വിഭാഗങ്ങളിൽ മത്സരിച്ചാണ് വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. 

വിദ്യാർത്ഥികളുടെ മികച്ച പ്രകടനവും അദ്ധ്യാപകരുടെ കൃത്യമായ പരിശീലനവും,കൂട്ടായ പരിശ്രമവുമാണ് ഈ തിളക്കമാർന്ന വിജയത്തിന് വഴിയൊരുക്കിയത്.

വിജയികളായ വിദ്യാർത്ഥികളെയും,പരിശീലനം നൽകിയ അദ്ധ്യാപകരെയും പ്രിൻസിപ്പൽ വിജോയ് തോമസ്,സ്കൂൾ മാനേജ്മെൻറ്,പി.ടി.എ, സ്റ്റാഫ് എന്നിവർ അഭിനന്ദിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only