Oct 1, 2026

എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.കെ. പൊറ്റെക്കാട്ട് സ്മൃതി മന്ദിരം ശുചീകരിച്ചു


മുക്കം :
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി എം.കെ.എച്ച്.എം.എം.ഒ വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് എൻ.എസ്.എസ് (യൂണിറ്റ് 100) വളണ്ടിയർമാരുടെ നേതൃത്വത്തിൽ എസ്.കെ. പൊറ്റെക്കാട്ട് സ്മൃതി മന്ദിരവും പരിസരവും ശുചീകരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ബഹുസ്വരം ചെയർമാൻ സലാം കരമൂല നിർവ്വഹിച്ചു. ചടങ്ങിൽ കീലത്ത് സാദിഖ്, എൻ.എസ്.എസ് കൺവീനർ ജൂബി ജോസ്, എൻ.എസ്.എസ് ലീഡർ ഹനീന എന്നിവർ സംസാരിച്ചു. ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എൻ.എസ്.എസ് വളണ്ടിയർമാർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only