തിരുവമ്പാടി: തിരുവമ്പാടിയില്‍ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. തോട്ടത്തിൻകടവ് ബീഫ് സ്റ്റാളിലെ ജീവനക്കാരനും പുതുപ്പാടി പെരുംപള്ളി സ്വദേശിയുമായ ചോലക്കൽ സുബൈർ (51) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4:30 ഓടെ തിരുവമ്പാടി തോട്ടത്തിൻകടവിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. തിരുവമ്പാടി ലിസാ ഹോസ്പിറ്റലിൽ നിന്നും രോഗിയുമായി മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ മുന്നിലേക്ക് പെട്ടെന്ന് മറ്റൊരു വാഹനം കയറിവരികയായിരുന്നു. ഈ വാഹനം ഇടിക്കാതിരിക്കാൻ ആംബുലൻസ് പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നതിനിടയിലാണ് എതിരെ വന്ന സുബൈറിന്റെ സ്കൂട്ടറിലേക്ക് ഇടിച്ചത്.
അപകടത്തിന്റെ ആഘാതത്തിൽ സ്കൂട്ടർ യാത്രികനായ സുബൈർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.
തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം സുബൈറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment