Nov 4, 2026

കാരശ്ശേരി പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ STU സമ്മേളനം


മുക്കം :
കാരശ്ശേരി പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ എസ് ടി യു പഞ്ചായത്ത് സമ്മേളനം തിരുവമ്പാടി നിയോജക മണ്ഡലം MLAസി കെ കാസിം ഉദ്ഘാടനം ചെയ്യുന്നു.

മുക്കം കാരശ്ശേരി :തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടാൻ STU പ്രതിജ്ഞാബദ്ധമാണെന്നും അതോടൊപ്പം തൊഴിലിടങ്ങളെ സംരക്ഷിച്ച് നിലനിർത്തുന്നതിനുള്ള സമീപനവും പുതിയ കാലത്ത് തൊഴിലാളികളുടെ സ്വാഭാവിക കടമയും കറുത്തവ്യവുമാണെന്ന് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി കെ കാസിം അഭിപ്രായപ്പെട്ടു.

തൊഴിലാളികളുടെ കുറിച്ച് സമൂഹത്തിൽ ഉണ്ടായിരുന്ന കാഴ്ചപ്പാടുകൾക്കും പരിഗണനക്കും വിഘാതം സൃഷ്ടിക്കുന്ന വാർത്തയാണ് നോക്കുകൂലി വിവാദം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാരശ്ശേരി പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ STUപഞ്ചായത്ത് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് എസ്ടിയു പ്രസിഡൻറ് മുനീർ കുട്ടിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്അബ് കീഴരിയൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ഹുസൈൻകുട്ടി മുഖ്യാതിഥിയായി.
എസ് ടി യു കോഴിക്കോട് ജില്ലാ പ്രസിഡൻറ് എൻ കെ സി ഗഫൂർ ജനറൽ സെക്രട്ടറി ATഅബ്ദുല്ല
മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പിജി മുഹമ്മദ് വൈസ് പ്രസിഡൻറ് യൂനുസ് മാസ്റ്റർ,കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി,
നേതാക്കളായ എംടി സൈദ് ഫസൽ,സിറാജുൽ ഹഖ് എം.കെ പഞ്ചായത്ത് ജനറൽ സെക്രട്ടറി അംജദ് ഖാൻ യുകെ,ട്രഷറർ റഫീഖ് മരഞ്ചാട്ടി,കെ കോയ, യു എ ഗഫൂർ ,മജീദ് പുതുപ്പാടി ,എം കെ മുസ്തഫ ,എം ടി മുഹ്സിൻ ,അമീന ബാനു ,മുനീർ ആലുങ്ങൽ, മുനീർ മുത്താലം ,നടുക്കണ്ടി അബൂബക്കർ, കമറുൽ ഇസ്ലാം ,സൈനബ സുബൈർ ,ആമിന ഇടത്തിൽ അറൗഫ് കൊളക്കാടൻ, മുബഷിർ മലാംകുന്ന്,ഷഹൽ അഹമ്മദ് എസ്ടിയു പഞ്ചായത്ത് ഭാരവാഹികളായ തുടങ്ങിയവർ സംസാരിച്ചു.

വൈകിട്ട് 7 മണിയോടെ ആനയാംകുന്ന് അങ്ങാടിയിൽ നിന്ന് ആരംഭിച്ച ശക്തി പ്രകടനം ഉദയഗിരി ഓഡിറ്റോറിയത്തിൽ സമാപിച്ചു.
ഭാരവാഹികളായ മുനീർ കുട്ടിക്കുന്ന്,അംജത് ഖാൻ യുകെ,റഫീഖ് മരഞ്ചാട്ടി,ഇമ്പിച്ചാലി കാരശ്ശേരി,റഫീഖ് തറയിൽ ഷുക്കൂർ സിപി അനീസ് കുമാരനല്ലൂർ നൗഷാദ് മുരിങ്ങം പുറായി ,ലത്തീഫ്ആ കോട്ടുച്ചാൽ, ജാഫർ പാറക്കൽ, മുഹമ്മദ് കുട്ടി എടക്കണ്ടി,തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only