കളമശ്ശേരി എടിഎം കവർച്ച കേസിൽ വഴിത്തിരിവ്. എ ടി എമ്മിൽ നിന്നും പണം കവർന്നപ്രതി പിടിയിലായി. യുപി സ്വദേശി മുബാറക് ആണ് പിടിയിലായത്. ഇടപ്പള്ളി ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
മെഷീനിലെ പണം വരുന്ന ഭാഗം സ്കെയിൽ പോലെയുള്ള ഉപകരണം ഉപയോഗിച്ച് ബ്ലോക്ക് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇടപാടുകാരൻ കാർഡിട്ട് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പണം ലഭിക്കാതെ വരും. പിന്നാലെ എ.ടി.എമ്മിൽ കയറുന്ന മോഷ്ടാവ് ബ്ലോക്ക് മാറ്റി പണം എടുക്കും. വിവിധ എ.ടി.എമ്മുകളിൽ നിന്നായി 25000 രൂപ നഷ്ടമായതായാണ് പ്രാഥമിക വിവരം.
അതേസമയം, നോർത്ത് കളമശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽ കൃത്രിമം കാണിച്ച് ഏഴുപേരിൽ നിന്നായി 15,000 രൂപ നഷ്ടപ്പെട്ടതായി ബാങ്ക് കളമശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. 18, 19 തീയതികളിലാണ് സംഭവം
നടന്നത്.

Post a Comment