Feb 17, 2023

പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് ദേഹത്ത് കയറിയിറങ്ങി ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം


കോഴിക്കോട് പേരാമ്പ്രയിൽ കെ.എസ്.ആർ.ടി.സി ബസ് ദേഹത്ത് കയറിയിറങ്ങി ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്. പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.


ഹനീഫയുടെ മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുചക്രവാഹനങ്ങളെ മറികടന്ന് എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ട് കാർ പെട്ടെന്ന് വേഗം കുറച്ച് നിർത്തിയിരുന്നു. ഈ കാറിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിലേക്ക് വീണ ഹനീഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു
കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഹനീഫ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only