Feb 4, 2024

സുനിതാ രാജന് കുമാരനല്ലൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി,


മുക്കം: കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റ സുനിത രാജന് കുമാരനല്ലൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി,


മുന്നണി ധാരണ പ്രകാരമാണ് പതിനൊന്നാം വാർഡിൽ നിന്ന് മുസ്ലിം ലീഗ് സീറ്റിൽ വിജയിച്ച സുനിതാ രാജൻ അവസാന രണ്ട് വർഷം പ്രസിഡണ്ട് പദവിയിലേക്ക് വന്നത്,

സ്വീകരണ പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയമുഹമ്മദ്‌ ഉത്ഘാടനം ചെയ്തു,

വാർഡ് പ്രസിഡണ്ട് അസീസ് ഒളകരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽനിസാം കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി .

കരശ്ശേരി പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന്‌ വേണ്ടി ശ്രമിക്കുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും മറുപടി പ്രസംഗത്തിൽ സുനിതാ രാജൻ അറിയിച്ചു

കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ,മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്ത്.സലാം തേക്കും കുറ്റി,അലി വാഹിദ്,എം ടി മുഹ്സിൻ,കെ എം അഷ്റഫ് അലി,ആബിദ് കുമാരനെല്ലൂർ, ചതുക്കടി മുഹമ്മദ് ഹാജി, ജബ്ബാർ ടി പി, ഫൈസൽ സി, ഷാഹിന തടപ്പറമ്പ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അംജദ് ഖാൻ യു കെ സ്വാഗതവും,ട്രഷറർ മമ്മുപോക്കർ നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only