Jun 25, 2026

അന്ത്യോദയ അന്നയോജനയില്‍ മാറ്റത്തിന് കേന്ദ്ര നീക്കം; ഭക്ഷ്യധാന്യ വിതരണത്തില്‍ പുതിയ മാനദണ്ഡം


ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന അന്ത്യോദയ അന്നയോജന പദ്ധതിയിലെ ഭക്ഷ്യധാന്യ വിതരണരീതിയില്‍ മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി.

ഇതിന് 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തില്‍ ഭേദഗതി വരുത്താനാണ് ആലോചന.

നിലവില്‍ കുടുംബാംഗങ്ങളുടെ എണ്ണം കണക്കാക്കാതെ ഓരോ അന്ത്യോദയ കുടുംബത്തിനും പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ നിർദേശപ്രകാരം ഓരോ അംഗത്തിനും 7 കിലോ വീതം ഭക്ഷ്യധാന്യം അനുവദിക്കും. എന്നാല്‍ ഒരു കുടുംബത്തിന് ലഭിക്കാവുന്ന പരമാവധി അളവ് 35 കിലോ തന്നെയായിരിക്കും.

നിയമഭേദഗതിക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന് പ്രതിപക്ഷ എംപിമാർ അറിയിച്ചു. ഇതാദ്യമായല്ല കേന്ദ്രം ഇത്തരമൊരു മാറ്റത്തിന് ശ്രമിക്കുന്നത്. 2017ലും സമാന ഭേദഗതി നിർദേശിക്കുന്ന കരട് പുറത്തിറക്കിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only