പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ സംഭവത്തിൽ ആറ് പേർ പിടിയിൽ. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത 5 പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്ത ഒരു പ്രതിയെയുമാണ് പിടികൂടിയത്. ഇനി ഒരു പ്രതിയെ കൂടി പിടികൂടാൻ ഉണ്ടെന്ന് പോലീസ അറിയിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു.
പാലാരിവട്ടത്ത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സ്വർണവും മൂന്ന് ലക്ഷത്തിലധികം വില വരുന്ന മൊബൈൽ ഫോണും 1,20,000 രൂപയും കവരുകയായിരുന്നു. യുപിഐ വഴി പന്ത്രണ്ടായിരം രൂപയും മോഷ്ടാക്കൾ കൈക്കലാക്കിയെന്നാണ് ലഭിക്കുന്ന വിവരം.
അസം, പശ്ചിമ ബംഗാൾ സ്വദേശികളായ യുവതികളാണ് അതിക്രമത്തിനിരയായത്. ആൺ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യുവതികൾ വാടകയ്ക്ക് താമസിച്ചിരുന്നത് മാരാകായുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് കത്തി കാണിച്ചും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും മൊബൈൽ ഫോണുകളും കവരുകയായിരുന്നു. 3,05,000 വില വരുന്ന പത്ത് ഫോണുകളാണ് സംഘം സ്ത്രീകളിൽ നിന്ന് കൈക്കലാക്കിയത്. തുടർന്ന് സ്ത്രീകളെ വിവസ്ത്രരാക്കി. ഒരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ സ്വർണമാലയും മറ്റൊരാളുടെ നാല് ഗ്രാം തൂക്കമുള്ള സ്വർണ കമ്മലും പ്രതികൾ കൈക്കലാക്കി. അതിക്രമത്തിന് ശേഷം സംഘം കടന്നുകളയുകയായിരുന്നു.
Post a Comment