Jan 1, 2022

വെള്ളക്കാര്‍ഡുകാരുടെ റേഷന്‍ വിഹിതം ഉയര്‍ത്തി; ജനുവരിയിൽ ഏഴ് കിലോ അരി ലഭിക്കും



തിരുവനന്തപുരം: പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി സർക്കാർ തീരുമാനം. ഈ മാസം വെള്ള കാർഡ് ഒന്നിന് ഏഴുകിലോ അരി ലഭിക്കും. നീല, വെള്ള, കാർഡുകൾക്ക് നിർത്തിവെച്ച സ്പെഷ്യൽ അരി വിതരണവും പുനരാരംഭിക്കും.

വെള്ളകാർഡുകൾക്ക് ഡിസംബറിൽ അഞ്ചുകിലോയും നവംബറിൽ നാലുകിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്. നീല, വെള്ള കാർഡുകൾക്ക് ഈ മാസം മൂന്നുകിലോവീതം സ്പെഷ്യൽ അരിയാണ് നൽകുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് 15 രൂപ നിരക്കിൽ രണ്ടുകിലോ സ്പെഷ്യൽ അരി ലഭിക്കും.

മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമില്ല. സംസ്ഥാനത്ത് നവംബറിൽ 17.2 ലക്ഷം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only