മരംഞ്ചാട്ടി : കക്കാടംപൊയിൽ ഭാഗത്തു നിന്നും മരം ഓവർ ലോഡ് കയറ്റി ഇറങ്ങി വന്ന പിക്ക് അപ്പ് മരംഞ്ചാട്ടി മർകസ്സ് ഓർഫനേജ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് അപകടം.അപകടത്തിൽ വഴി യാത്രക്കാരൻ ആയ കാക്കിരി മൊയ്‌ദീൻ ( 68 ) മരണപ്പെട്ടു.
മരംഞ്ചാട്ടി മർക്കസ്സിനു മുന്നിലാണ് അപകടം നടന്നത്. കാക്കാടം പോയിൽ ഭാഗത്തു നിന്നും മരം കയറ്റി വന്ന പിക്കപ്പ് മരംഞ്ചാട്ടി മാർക്കസ്സിന് മുന്നിലുള്ള ഇറക്കത്തിൽ നിയന്ത്രണം വിടുകയായിരുന്നു. സമീപ വാസിയായ മൊയ്‌ദീൻ പള്ളി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു. വീടിന് മുന്നിൽ തന്നെയായിരുന്നു അപകടം നടന്നത്. റോഡരുകിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
അപകടം നടന്ന ഉടനെ തന്നെ കൂമ്പാറ പള്ളിയിലെ ആംബുലൻസ് എത്തുകയും ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല..
മയ്യിത്ത് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഉള്ളത്..
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
Post a Comment