Apr 13, 2022

ലൗജിഹാദ്: സിപിഐഎം നിലപാട് വ്യക്തമാക്കണം: ജമാഅത്തെ ഇസ്‌ലാമി


രേഖ പുറത്ത് വിടാനും ചർച്ചയ്ക്ക് വെക്കാനും സിപിഎം സന്നദ്ധമാകണം

കൊടിയത്തൂർ : ലൗ ജിഹാദ് എന്ന ആർഎസ്എസിൻ്റെ മുസ്ലിം വിരുദ്ധ വംശീയ പ്രചാരണം ഏറ്റെടുത്ത് തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ് എം തോമസ് നടത്തിയിരിക്കുന്ന പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കോടതിയും പോലീസും അന്വേഷണങ്ങൾക്കൊടുവിൽ യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തിയ സംഘപരിവാർ നുണ പ്രചാരണത്തെ സാധുകരിക്കുന്ന ഔദ്യോഗിക പാർട്ടി രേഖ ഉണ്ടെന്നാണ് സിപിഎം നേതാവ് പറഞ്ഞിരിക്കുന്നത്. ആ രേഖ പുറത്ത് വിടാനും പൊതുസമൂഹത്തിൽ ചർച്ചയ്ക്ക് വെക്കാനും സിപിഎം സന്നദ്ധമാകണം. മിശ്രവിവാഹത്തെ പുരോഗമന നിലപാടായി കൊട്ടിഘോഷിച്ച സിപിഎം, പ്രാദേശിക നേതാവ് ഷിജിൻ്റെ വിവാഹത്തിൽ സാമുദായിക ധ്രുവീകരണം ആശങ്കിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് വ്യക്തമാക്കണം. 

 ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലിം സംഘടനകളെ മുൻ നിർത്തിക്കൊണ്ട് ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപെട്ടു. യോഗത്തിൽ ഏരിയാ പ്രസിഡൻ്റ് ഇ എൻ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം വി അബ്ദുറഹ്മാൻ, പി അബ്ദുൽ ഹഖ് എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only