മിശ്രവിവാഹത്തെച്ചൊല്ലിയുള്ള വിവാദം
കൊഴുക്കുവേ തങ്ങളുടെ ഭാഗം വിശദീകരിച്ചു
നവദമ്ബതികൾ രംഗത്തെത്തി.
യാഥാർത്ഥ്യവുമായി ഒട്ടും ബന്ധമില്ലാത്ത
കാര്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ
പ്രചരിപ്പിക്കുന്നത്. തങ്ങളുടെ
വിവാഹത്തിന്റെ പേരിൽ വലിയ രീതിയിൽ
വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം
നടന്നിട്ടുണ്ടെന്നും ഷെജിൻ പറഞ്ഞു. സി പി
എം ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ
എഫ് ഐ മേഖലാ സെക്രട്ടറിയുമായ
കോടഞ്ചേരി നൂറാംതോട് സ്വദേശി ഷജിനും
തെയ്യപ്പാറ സ്വദേശിയായ ജോയ്സ് മേരി
ജോസഫും ഒളിച്ചോടി വിവാഹം കഴിച്ചതിൽ
വലിയ തരത്തിലുള്ള ആരോപണങ്ങളാണ്
ഉയർന്നത്.
പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട
സ്ഥാനത്തിരിക്കുന്ന താൻ ഇത് പാർട്ടി
മറ്റുള്ളവരോടും ചർച്ച ചെയ്യണമായിര
പാർട്ടിയെ അറിയിച്ചാൽ വീട്ടുകാരുമായി
ചർച്ച നടത്തേണ്ട സാഹചര്യം
ഉണ്ടാകുമായിരുന്നു, അങ്ങനെ വന്നാൽ
തിരിച്ചു പോകേണ്ടി വരുമോ എന്ന ഭയം
ഉണ്ടായിരുന്നതുകൊണ്ടാണ് പാർട്ടിയെ
അറിയിക്കാതിരുന്നത്. എന്നിരുന്നാലും
ഇക്കാര്യത്തിൽ തനിക്ക് പാർട്ടിയുടെ പൂർണ
പിന്തുണയുണ്ട്. നാട്ടിൽ കൂടുതൽ
പ്രശ്നങ്ങൾ ഉണ്ടാകണ്ട എന്ന് ആഗ്രഹം
ഉള്ളത് കൊണ്ടാണ് മാറി നിൽക്കുന്നതെന്നും
ഷജിൻ പറഞ്ഞു.
തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ
സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി
വന്നതെന്ന് വധു ജ്യോത്സ് പറഞ്ഞു. ആരും
തട്ടിക്കൊണ്ടുപോകുകയോ ബലം
പ്രയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും,
തനിക്കിഷ്ടമുള്ള വ്യക്തിയോടൊപ്പം
ജീവിക്കാൻ തീരുമാനിച്ചതിന്
പ്രശ്നങ്ങളുണ്ടാക്കേണ്ട ആവശ്യമില്ലെന്നും
അവർ വ്യക്തമാക്കി.
'ഞങ്ങൾ പ്രായ പൂർത്തിയായ
വ്യക്തികളാണ്. ഓരോരുത്തർക്കും
അവരവരുടേതായ ഇഷ്ടങ്ങളുണ്ട്.
ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കുക.
എന്റെ ആ തീരുമാനമാണ് ഞാൻ
പ്രകടിപ്പിച്ചത്. മാധ്യമങ്ങളിലൂടെ
പ്രചരിക്കുന്നത് കേട്ടാണ് ഞാൻ 'ലവ് ജിഹാദ്'
വിവാദം അറിഞ്ഞത്', ജ്യോത്സ്
പ്രതികരിച്ചു.
'നമ്മൾ മനസിൽ വിചാരിക്കാത്ത
കാര്യങ്ങളാണ് അവിടെ
നടന്നുകൊണ്ടിരിക്കുന്നത്. ഇത്ര രൂക്ഷമായ
പ്രശ്നങ്ങളുണ്ടാകുമെന്ന് ഞങ്ങൾ
വിചാരിച്ചിട്ടില്ല. ഞാൻ ഇഷ്ടപ്പെട്ട ഒരു
വ്യക്തിയുടെ കൂടെ ഇറങ്ങിപ്പോന്നു. എന്റെ
സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഇറങ്ങി
വന്നത്. എന്നെ ആരും ബലം പ്രയോഗിച്ച്
വിളിച്ചുകൊണ്ടുവന്നതല്ല. ഞാൻ
വിശ്വസിക്കുന്ന സമുദായത്തിൽ ജീവിക്കാനും
അതിൽ ഉറച്ചുനിൽക്കാനും എനിക്ക്
അവകാശമുണ്ട്. അതുകൊണ്ട് ഇതിനെ
വളച്ചൊടിച്ചതിനേക്കുറിച്ച് അധികം
പറയാനില്ല', അവർ കൂട്ടിച്ചേർത്തു.
Post a Comment