Aug 9, 2022

ബസ്സ് ബൈക്കിലിടിച്ച് പരുത്തിപ്പാറ സ്വദേശിനി മരിച്ചു.


രാമനാട്ടുകര: 
 സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു.

പരുത്തിപ്പാറ ചൂരക്കാട്ടില്‍ ചെറാട്ടു പറമ്പത്ത് ഗോപാലന്റെ ഭാര്യ സൗമിനി (63) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ്   അപകടം. 

കോഴിക്കോട്  നിന്നും പാലക്കാട്ടേക്ക്  വരികയായിരുന്ന മിന്നൂസ് മിച്ചൂസ് ബസ്സ്   മറ്റൊരു ബൈക്കിനെ   മറികടന്ന് ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നതിനിടെ വീട്ടമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. വീട്ടമ്മ ബസിനടിയിൽപ്പെടുകയും
ബൈക്കോടിച്ച മകന്‍ വിജിത്ത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.   
നാട്ടുകാർ ഉടനെ  കോഴിക്കോട് മെഡിക്കല്‍ കോളേജ് എത്തിച്ചെങ്കിലും   രക്ഷിക്കാനായില്ല. 

മക്കള്‍: ശ്രീജിത്ത്, വിജിത്ത്. 
മരുമക്കള്‍: ബബിത, സജിത.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only