Aug 9, 2022

ഇന്ന് മുഹറം പത്ത്


ഇന്ന് മുഹറം പത്ത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമിൽ വളരെയേറെ പ്രാധാന്യം മുഹറത്തിന് നൽകിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്.

ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരമായ മുഹറം അവിസ്മരണീയമായ ചരിത്ര സ്മരണ സംഗമത്താൽ മഹത്വമാക്കപ്പെട്ടതാണ്. മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ നോമ്പനുഷ്ടിക്കൽ ഇസ്ലാം മത വിശ്വാസികൾക്ക് സുന്നത്താണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.

ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ നടന്ന മാസമായാണ് മുഹറം കണക്കാക്കുന്നത്. ആദ്യ പ്രവാചകനായ ആദം നബിയുടെ കാലം മുതൽ മുഹമ്മദ് നബിയുടെ കാലം വരെയുള്ള എല്ലാ പ്രവാചകരുമായും ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ നടന്നത് മുഹറം മാസത്തിലാണ്. ഓരോ ഇസ്ലാം മത വിശ്വാസികളും ജീവിതത്തിലെ തെറ്റുകളെയും പോരായ്മകളെയും വിലയിരുത്തി സൽപ്രവർത്തനങ്ങൾ അനുഷ്ഠിക്കാൻ ഒരുങ്ങുന്ന പുതുവർഷമാണ് മുഹ്‌റം മുതൽ ആരംഭിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only