Feb 7, 2024

ജ്വല്ലറി കവർച്ച മുഖ്യ പ്രതി പിടിയിൽ. താമരശ്ശേരി പോലീസിൻ്റെ തൊപ്പിയിൽ പൊൻതൂവൽ...



താമരശ്ശേരിക്ക് സമീപം കെടവൂർ വെണ്ടേക്ക് മുക്ക് ഫ്ലാറ്റിൽ താമസിക്കുകയായിരു നഹാഫ് (27) നെയാണ് താമരശ്ശേരി DYSP യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.

ഇയാളുടെ സഹോദരൻ താമസിക്കുന്ന കെടവൂർ ഇരുൾക്കുന്നിലെ വീട്ടിൽ നിന്നും 20 പവൻ സ്വർണവും, കവർച്ചക്ക് ഉപയോഗിച്ച കോട്ടുകളും കണ്ടെടുത്തു.

നഷ്ടപ്പെട്ട 50 പവനിൽ ബാക്കിയുള്ള സ്വർണം കണ്ടെടുക്കാനായി പോലീസ് തെളിവെടുപ്പ് നടത്തി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം 24 നായിരന്നു താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ റന ഗോൾഡിൽ കവർച്ച നടന്നത്.

CCTV അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ അറസ്റ്റു ചെയ്യാനായത്, സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.

പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത് പോലീസ് സ്റ്റേഷന് പിൻവശത്ത് സ്റ്റേഷനിൽ നിന്നും ഏകദേശം 50 മീറ്ററിൽ താഴെ മാത്രം അകലെ വാടകക്ക് വീടെടുത്താണ്.

15 ദിവസംമാത്രമേ പ്രതികൾ ഇവിടെ താമസിച്ചിരുന്നുള്ളൂ, കവർച്ചക്ക് ശേഷം വീടൊഴിഞ്ഞു.

കവർച്ച നടന്ന് പതിനാലാമത്തെ ദിവസമാണ് പ്രതിയെ പിടികൂടുന്നത്.


താമരശ്ശേരിക്ക് സമീപം ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കെടവൂർ വെണ്ടേക്ക് മുക്കിലെ ഫ്ലാറ്റിൽ നിന്നാണ് പ്രതി നഹാഫിനെ പോലീസ് പിടികൂടിയത്.കൂട്ടുപ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

കവർച്ചക്ക് ശേഷം വീട് ഒഴിഞ് മറ്റിടങ്ങളിലേക്ക് താമസം മാറ്റുകയായിരുന്നു.


ഈങ്ങാപ്പുഴയിൽ ഈയിടെ നടന്ന ജ്വല്ലറി കവർച്ച ശ്രമത്തിന് പിന്നിലും ഇതേ സംഘമാണെന്നാണ് സൂചന.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only