മുക്കം: മണാശേരിയിൽ ഇരുചക്ര വാഹനമിടിച്ചു കാൽനടയാത്രക്കാരിയായ വയോധിക മരിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്.
മണാശ്ശേരി കുറ്റിയിരുമ്മൽ ഖദീജയാണ് (75) മരിച്ചത്.
ബൈക്ക് തട്ടി ഏറെനേരം ഇവർ റോഡിൽ കിടന്നു ഒരു വാഹനവും നിർത്തിയില്ല എന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post a Comment