കോടഞ്ചേരി: കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് കണ്ടപ്പൻ ചാലിൽ സംഘടിപ്പിച്ച ഏരിയ മീറ്റിങ്ങും കുടുംബ സംഗമവും മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപ്പി ള്ളിൽ അധ്യക്ഷത വഹിച്ചു. ധനലക്ഷ്മി, സൗഹൃദം, ഫ്രണ്ട്സ്, എയ്ഞ്ചൽ,ധനശ്രീ എന്നീ സംഘങ്ങൾ ഏരിയ മീറ്റിങ്ങിൽ പങ്കെടുത്തു.പ്രോഗ്രാം ഓഫീസർ ലിസി റെജി മുഖ്യ സന്ദേശം നൽകി. കോഡിനേറ്റർ എം എം ഐസ്ക് .യൂണിറ്റ് പ്രസിഡണ്ട് പിസി ചാക്കോ.എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രസ്തുത ചടങ്ങിൽ എസ്.എസ്.എൽ.സി. +2 ജേതാക്കളെ ആദരിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് ഗിഫ്റ്റ് നൽകി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി റോഷിനി ജോളി, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, യുഡിഒ, നൈസി. ജിനീഷ് എന്നിവർ നേതൃത്വം നൽകി . അന്നമ്മ വാദ്യാനം സ്വാഗതവും യൂണിറ്റ് കോഡിനേറ്റർ ഗ്രേസിക്കുട്ടി വർഗീസ് നന്ദിയും അർപ്പിച്ചു.
Post a Comment