Nov 1, 2026

ഖത്തറിന്റെ എൽ.എൻ.ജി (എൽ.പി.ജി/വാതക) കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണം


ദോഹ: അറേബ്യൻ ഗൾഫിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ എൽ.എൻ.ജി (എൽ.പി.ജി/വാതക) കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണം. ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയായ 'നഖിലാത്തി'ന്റെ ഉടമസ്ഥതയിലുള്ള 'അൽ മയാദ' എന്ന കപ്പലിന് നേരെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ഇറാന്റെ ഉടമസ്ഥതയിലുള്ള ലവാൻ ദ്വീപിന് തെക്കുഭാഗത്ത് 74 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിലേക്ക് പ്രൊജക്ടൈൽ പതിച്ചത്. ആക്രമണത്തിൽ പരിസ്ഥിതി ആഘാതങ്ങളോ എണ്ണ ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പൽ നിലവിൽ സുരക്ഷിതവും പൂർണ്ണ പ്രവർത്തനക്ഷമവുമാണ്.

സംഭവത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിവരികയാണെന്ന് ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ നഖിലാത്ത് വ്യക്തമാക്കി. സമുദ്ര മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതാണ് പുതിയ സംഭവം.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only