Dec 30, 2021

കാപ്പിപ്പൊടിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ അബിൻ നാഗേരിക്കുന്നിനെ സിപിഐ (എം ) കുമാരനെല്ലൂർ തടപ്പറമ്പ് ബ്രാഞ്ച് അനുമോദിച്ചു


മുക്കം: അഞ്ച് മണിക്കൂർകൊണ്ട് കാപ്പി പൊടിയിൽ വിസ്മയം തീർത്ത് മുക്കം കുമാരനല്ലൂർ സ്വദേശി അബിൻ നാഗേരിക്കുന്ന്.20 നടന്മാരുടെ ഛായാചിത്രങ്ങൾ കാപ്പി പൊടികൊണ്ട് A4 പേപ്പറിൽ വരച്ചാണ് അബിൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.

സിപിഐ (എം ) തിരുവമ്പാടി ഏരിയ സെക്രട്ടറി സഖാവ് വി.കെ വിനോദ് മെമെന്റോ കൈമാറി, വാർഡ് മെമ്പർ ശ്രുതി കമ്പളത്ത്, ലോക്കൽ കമ്മിറ്റി അംഗം അജയഘോഷ്, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ബ്രാഞ്ച് സെക്രട്ടറി ഷൈജു .ചോലക്കൽ അഹമ്മദ് കുട്ടി , ലിൻഷ. മുഹമ്മദ് എം. സി, സിദ്ദിഖ് പി. ടി, കുഞ്ഞിമോൻ തെക്കേടത്ത്, പ്രേംനാഥ്, മജീദ് കക്കാട്, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only