Jan 8, 2022

ബെംഗളൂരു നൈസ് റോഡില്‍ വാഹന അപകടത്തില്‍ 4 പേര്‍ മരിച്ചു



ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്ക് അടുത്ത് നൈസ് റോഡില്‍ വാഹന അപകടത്തില്‍ 4 പേര്‍ മരിച്ചു.
KL 51 F 2413 റജിസ്റ്ററേഷന്‍ നമ്പറിലുളള മാരുതി വാഗണര്‍ കാറും സ്കോര്‍പിയോ കാറുമാണ് അപകടത്തില്‍പെട്ടത്.

വാഗണറിന്ന് പിന്നില്‍ ലോറിവന്നിടിച്ചതിന്ന് ശേഷം വാഗണര്‍ മുന്നിലുളള സ്കോര്‍പിയോ കാറില്‍ ഇടിച്ചു സ്കോര്‍പിയോ മുന്നിലുളള മറ്റൊരു  ലോറിക്ക് പിന്നിലിടിച്ചു ഇരു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ട് കാറുകളും തകര്‍ന്നുപോയാണ് അപകടം ഉണ്ടായത്.

പോലീസ്  ഉടനെ  സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

രാത്രി 10. 30 നാണ് അപകടം നടന്നത് യാത്രക്കാരായ 4 പേര് സഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.

മരിച്ചആളുകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only