Jan 19, 2022

അതിതീവ്ര വ്യാപനം; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം- വീണാ ജോര്‍ജ്


 


കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നാം തരംഗത്തിൽനിന്നും രണ്ടാം തരംഗത്തിൽനിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡെൽറ്റയും ഒമിക്രോണും കാരണവും കോവിഡ് കേസുകൾ ഉണ്ടാകുന്നുണ്ട്. ഡെൽറ്റയെക്കാൾ തീവ്രത കുറവാണ് ഒമിക്രോണിന്. പക്ഷെ അതിന്റെ അർഥം ഒമിക്രോൺ അവഗണിക്കാം എന്നുള്ളതല്ല. ഒമിക്രോണുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാന രഹിതമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


കോവിഡ് വ്യാപനം തടയേണ്ടത് ഓരോരുത്തരുടെയും ആവശ്യവും ഉത്തരവാദിത്തവുമാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതലായതിനാൽ എൻ. 95 മാസ്കോ ഡബിൾ മാസ്കോ വേണം എല്ലാവരും ധരിക്കാന്നെും മന്ത്രി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only