Jan 1, 2022

ഇസ്രയേലിൽ ആശങ്ക സൃഷ്ടിച്ച് പുതിയ രോഗമായ ഫ്ലൊറോണ സ്ഥിരീകരിച്ചു



ജറുസലേം:കോവിഡ് വകഭേദമായ ഒമിക്രോൺ ഭീതിക്കിടെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും ഇൻഫ്‌ളുവൻസയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണ് ഫ്ലൊറോണ.

30 വയസുള്ള ഗർഭിണിക്കാണ് ഇസ്രയേലിൽ രോഗം സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇവർക്ക് രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചു. അതേ സമയം ഇസ്രയേലിൽ കോവിഡിനെതിരെ നാലാമത്തെ ഡോസ് വാക്‌സിനുകൾ ജനങ്ങൾക്ക് നൽകുന്നത് വെള്ളിയാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only