Jan 31, 2022

മര്‍കസ് സ്കൂളില്‍ എന്‍.സി.സി കഡറ്റ് യൂനിറ്റ് തുടങ്ങി


കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്സ് സ്കൂളില്‍ എന്‍.സി.സി കാഡറ്റ് യൂനിറ്റ് സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

കെ.വി. അഹ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മര്‍കസ് കമ്മിറ്റി അംഗം യൂസുഫ് ഹൈദര്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹ്സിന്‍ അലി, സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്‍റ് പി. അബ്ദുല്‍ റഷീദ്, സാദിഖ് അഹ്മദ്, ഡോ.

ഇബ്രാഹിം അഫ്‌സല്‍(ജെ.ഡി.ടി), മര്‍കസ് അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ കെ.പി. മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി. അബ്ദുനാസര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.എം. മുഹമ്മദ് ഹബീബ് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only