Jan 3, 2022

തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം, വീടുകളിലേക്ക് തീപടരുന്നു



തിരുവനന്തപുരം: തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആശുപത്രിയിൽ നിന്ന് 50 മീറ്റർ മാറി ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ നിന്ന് സ്ഫോടന ശബ്ദമുയരുന്നതും, പിന്നിൽ വീടുകളുള്ളതും ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. ഫയർഫോഴ്‌സ് എത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഉച്ചയ‌ക്ക് 12 മണിക്കാണ് തീപിടിത്തമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ആദ്യം ഒരു യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ അണയ‌്ക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും തീ അണയ‌്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
തീ പിടിച്ച ആക്രി ഗോഡൗണിന് പിന്നിലിള്ള വീടിന്റെ മുൻവശം ഭാഗികമായി കത്തിനശിച്ചു. മൂന്ന് തെങ്ങുകൾ പൂർണമായും കത്തി നശിച്ചു.എയർപോർട്ടിൽ നിന്നടക്കമുള്ള ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണയ‌്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only