മുക്കം: ജനപ്രതിനിധിയായും നേതാവായും തിളങ്ങി നിന്ന് അന്തരിച്ച മുൻ എംഎൽ എ സി മോയിൻ കുട്ടിയുടെ പേരിൽ കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി നോർത്ത് കാരശ്ശേരിയിൽ തുടക്കം കുറിക്കുന്ന ലൈബ്രറി വേറിട്ട പദ്ധതിയാവുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു ലൈബ്രറിയുടെ ഉദ്ഘാടനം നടുക്കണ്ടി അബൂബക്കറിന് പുസ്തകം കൈമാറി നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലമുറയുടെ പുരോ പ്രയാണത്തിന് വായന അനിവാര്യമാണ് അത് ലൂടെ സാധ്യമാകുമെന്നും കൂട്ടിച്ചേർത്തു യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി മുഹ്സിൻ അധ്യക്ഷനായി ലൈബ്രറിയുടെ ആദ്യ അംഗത്വം മഹായിൽ കെ.എം സി.സി പ്രസിഡൻ്റ് എ.കെ സാദിഖിന് നൽകി. പി.ജി.മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി മണ്ഡലം ലീഗ് പ്രസിഡൻറ് സി.കെ കാസിം, യൂനുസ് പുത്തലത്ത്, എം.ടി. സൈദ് ഫസൽ,വി.പി.എ ജലീൽ, ഷംസീർ പോത്താറ്റിൽ, കെ.കോയ, എം.പി.കെ അബ്ദുൽ ബറ്, നിസാം കാരശ്ശേരി, പി.എം സുബൈർ ബാബു, മുനീർ തേക്കുംക്കുറ്റി , ഷംസീർ മണ്ണിൽ, മുസ്തഫ കറുത്ത പറമ്പ്, ഖമറുൽ ഇസ്‌ലാം, ഇ.കെ.നാസർ, റാഷിദ് തേക്കുംകുറ്റി, എൻ.പി.ഖാസിം, പീർ മുഹമ്മദ്, സംസാരിച്ചു ജനറൽ സെക്രട്ടറി കെ.എം അഷ്റഫലി സ്വാഗതവും പി.പി.എസ് ഷിഹാബ് നന്ദിയും പറഞ്ഞു
Post a Comment