Jan 2, 2022

കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം; കൂടുതൽ പൊലീസുകാർക്കെതിരെ നടപടി



കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി. എസ്.ഐ അനീഷ് ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിർദേശം നൽകിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പരാമർശമെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചേക്കും.

ഇതിനിടെ വിദേശ പൗരനോടുള്ള മോശം സമീപനത്തിൽ പൊലീസിനു പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ വച്ച് പൊലീസിനെ വിലയിരുത്തരുത്. കേരളത്തിലെ പൊലീസ് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കൊല്ലം ജില്ലാ സമ്മേളന പൊതുചർച്ചയിലാണ് കോടിയേരി ബാലകൃഷ്ണൻ്റെ പ്രതികരണം.

അതേസമയം കോവളത്ത് വിദേശിയുടെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയെ തകർക്കുന്ന നടപടികൾ അഗീകരിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നടപടി സർക്കാർ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കും. അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only