കൗമാരക്കാരന്‍ തന്റെ കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാട്ടില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്.
വെള്ളിയാഴ്ച രാത്രി മംഗ്ളുറു ചിക്മംഗ്ളുറു ജില്ലയിലാണ് സംഭവം അരങ്ങേറിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: രണ്ടുപേരും കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധുക്കള്‍ക്ക് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. വിവാഹപ്രായം പൂര്‍ത്തിയാകുമ്പോൾ വിവാഹം നടത്തിത്തരാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു. കമിതാക്കള്‍ പരസ്പരം സൗഹാര്‍ദപരമായിരുന്നു.
വെള്ളിയാഴ്ച രാത്രി, ബന്ധുവീട്ടിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ആണ്‍കുട്ടി പെണ്‍കുട്ടിയോട് കൂടെ പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൗമാരക്കാരന്‍ പെണ്‍കുട്ടിയെ കാട് നിറഞ്ഞ വിജനമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചു. വിഷമത്തിലായ പെണ്‍കുട്ടി മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുമെന്ന് പറഞ്ഞു. തുടര്‍ന്ന് ദേഷ്യം മൂലം കൗമാരക്കാരന്‍ പെണ്‍കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുറച്ചുസമയത്തിന് ശേഷം തന്റെ പ്രവൃത്തികളില്‍ ഞെട്ടിപ്പോയ കൗമാരക്കാരന്‍ എന്ത് ചെയ്യണമെന്നറിയാതെ പെണ്‍കുട്ടിയുടെ മൃതദേഹത്തിനൊപ്പം രാത്രി മുഴുവന്‍ കഴിച്ചുകൂട്ടി. ശനിയാഴ്ച കൗമാരക്കാരനെ കണ്ട വഴിയാത്രക്കാര്‍ക്ക് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം നടന്ന വിവരം അറിയുന്നത്. റൂറല്‍ പൊലീസ് ഓഫീസര്‍ സ്വര്‍ണയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു’. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Post a Comment