കോഴിക്കോട് : ഷാർജ അൽ ഖാസിമിയ്യ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മർകസ് വിദ്യാർഥികൾക്ക് മികച്ച വിജയം. 2021 അക്കാദമിക വർഷത്തിൽ 11 വിദ്യാർഥികളാണ് ഷാർജ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്ക് തിളക്കത്തോടെ അഭിമാനാർഹമായ നേട്ടം കൊയ്തത്. 92 ഓളം രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ ബിരുദ പഠനം നടത്തുന്ന ഷാർജ അൽ ഖാസിമിയ യൂണിവേഴ്സിറ്റി നിന്നും വ്യത്യസ്ത ബാച്ചുകളിൽ ആയി വിവിധ ഡിപ്പാർട്‌മെന്റുകളിൽ നിന്നായി ഉബൈദ് വെണ്ണിയോട്, താജുദ്ദീൻ ആറളം, ശഫീഖ് പള്ളിക്കുറുപ്പ്, അഹ്‌മദ് മുഷ്താഖ് (അറബിക് സാഹിത്യം), മുഹമ്മദ് ഓമശ്ശേരി (ഇസ്‌ലാമിക് സ്റ്റഡീസ് ), നുഅമാൻ കണിയാമ്പറ്റ (ഹോളി ഖുർആൻ) എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി. യു എ ഇയുടെ ഗോൾഡൻ വിസക്കും ഇവർ അർഹത നേടി.
ഇവർക്ക് പുറമെ 11 മർകസ് വിദ്യാർഥികൾ കൂടി ബിരുദ പഠനത്തിൽ ഉന്നത വിജയം നേടി. മാവൂർ തെങ്ങിലക്കടവ് സ്വദേശിയായ ഉനൈസ് അലി, അബൂബക്കർ സാബിത് എളേറ്റിൽ, സുഹൈൽ കാക്കവയൽ, മുഹമ്മദ് അൻസാർ അസൈനാർ ഉപ്പട, സുഹൈൽ മടവൂർ, അബ്ദുല്ല ബാദുഷാ പാറപ്പള്ളി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് റമീസ്, ജാബിർ ഹംദാൻ, മുഹമ്മദ് ജുബൈർ, മുഹമ്മദ് ജുവൈദ് ഒളവട്ടൂർ, മുഹമ്മദ് സലാഹുദ്ദിൻ ബീഹാർ എന്നിവരും വിജയകരമായി ബിരുദ പഠനം പൂർത്തീകരിച്ചു.
Post a Comment