Jan 8, 2022

വൈറ്റ് വാട്ടർ കയാക്കിംഗിൽ കേരളത്തിന് ആദ്യമായി ദേശീയ പുരസ്കാരം



കായിക ചരിത്രത്തിൽ ആദ്യമായി കേരളത്തിന് വൈറ്റ് വാട്ടർ കയാക്കിംഗിൽ മെഡൽ നേട്ടം.

ഭോപ്പാലിൽ നർമ്മദ നദിയിൽ നടന്നുകൊണ്ടിരിക്കുന്ന ഒമ്പതാമത് ദേശീയ കാനോയിംഗ് സ്ലാലം ചാമ്പ്യൻഷിപ്പിൽ കെ വൺ സീനിയർ ടീം ഇവന്റിൽ നിസ്തുൽ ജോസ്, നിഖിൽ ദാസ്, നിധിൻ ദാസ് എന്നിവരടങ്ങിയ കേരള ടീം വെങ്കല മെഡൽ ജേതാക്കളായി.

തികച്ചും പരിമിതമായ സാഹചര്യങ്ങളിലും , ശരിയായ പരിശീലന ഉപകരണങ്ങളുടെ അഭാവത്തിലും കഠിന പ്രയത്നത്തിലൂടെയാണ് ഇവർ ഈ നേട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.  

പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലാണ് ഇവർ വൈറ്റ് വാട്ടർ കയാക്കിംഗിൽ പ്രാഥമിക പരിശീലനം നേടിയത്.  പിന്നീട് ഈ ടീം അംഗങ്ങളുടെ കൂടി സഹകരണത്തോടെ പോൾസൺ അറയ്ക്കൽ, ബെനീറ്റോ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാദമിയിൽ തുടർ പരിശീലനം നേടി. സിബി മാത്യുവിന്റെ പരിശീലനത്തിലാണ് ഇപ്പോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്.

ഇരവഞ്ഞിപ്പുഴയിലെയും ചാലിപ്പുഴയിലെയും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വൈറ്റ് വാട്ടർ കയാക്കിംഗിൽ കൂടുതൽ പേർക്ക് പരിശീലനം നല്കുവാനുള്ള പ്രവർത്തനങ്ങൾ കേരള കയാക്കിംഗ് കനോയിംഗ് അസോസിയേഷൻ നടപ്പിലാക്കുകയായിരുന്നെങ്കിൽ കൂടുതൽ പേർക്ക്  ഈ രംഗത്തേക്ക് കടന്നു വരുവാനുള്ള അവസരം ലഭ്യമാകുമായിരുന്നു. കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയുടെ ടൂറിസം വികസനത്തിനും ഇത് സഹായകരമാകും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only