Jan 6, 2022

ലഘുഭക്ഷണ വിതരണകേന്ദ്രം സമർപ്പിച്ചു


കാരശ്ശേരി : കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് സൗജന്യ ലഘുഭക്ഷണം നൽകുന്നതിനായി എം.പി. വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകിയ കെട്ടിടം കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി. കുഞ്ഞാലി അധ്യക്ഷനായി.

ഗ്രാമപ്പഞ്ചായത്ത് അംഗം കെ. ശിവദാസൻ, എൽ. ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ്‌ പി.ടി. മാത്യു, ട്രസ്റ്റ് ജനറൽ കൺവീനർ മനോജ് മൂത്തേടത്ത്, ട്രഷറർ അബ്ദുറഹി മാൻ പള്ളിക്കലാത്ത്, ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ യു.പി.മരക്കാർ, ട്രസ്റ്റ് ഭാരവാഹി കളായ സുബൈർ അത്തൂളി, രാജേഷ് പൊട്ടിയിൽ, ടാർസൻ ജോസ് കോക്കാപ്പിള്ളി, എ. പി.മോയിൻ, അഭിനവ് പൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സൗജന്യ ലഘു ഭക്ഷണം നൽകുന്നതിന് വൃത്തിയും സൗകര്യവുമുള്ളസ്ഥലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീരേന്ദ്രകുമാർ ചാരിറ്റബിൾ ട്രസ്റ്റ്‌ കെട്ടിട സൗകര്യം ഒരുക്കിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only