തിരുവമ്പാടി പാതിരാമണ്ണിൽ നിന്നും രണ്ടു പൾസർ ബൈക്കുകൾ മോഷ്ടിച്ച മോഷ്ട്ടാക്കളെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.കൂടത്തായി ചാമോറ തകരക്കാട്ടിൽ വീട്ടിൽ താമസിക്കുന്ന അഖിൽ മോൻ, ഇടുക്കി ശിവാ ഭവനിൽ താമസിക്കുന്ന അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.10 01 2022 തീയ്യതി പുലർച്ചെയാണ് ബൈക്കുകൾ മോഷണം പോയത്, ഈ രണ്ടു ബൈക്കുകളും പെട്രോൾ തീർന്നു ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാത്തമംഗലാത്തുനിന്നും പോലീസ് കണ്ടെത്തിയിരുന്നു,. തിരുവമ്പാടി ഐപി സുമിത്കുമാർന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിശ്വൻ, അനീസ്, രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ താമരശ്ശേരി കോടതി യിൽ ഹാജറാക്കി, പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Post a Comment