Feb 22, 2022

അറബിക് കാലിഗ്രാഫിയിൽ താരമായി അഖില കെ. എസ്


കൂമ്പാറ: അറബി ഭാഷയിൽ പ്രാഥമിക പരിജ്ഞാനം പോലുമില്ലെങ്കിലും കലാവിരുതിൽ താരം ആവുകയാണ് അഖില കെ എസ്. കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. ചിത്രരചനയിൽ അഭിരുചിയുള്ള അഖില അറബി ലിപിയിൽ താല്പര്യം
തോന്നിയാണ് കാലിഗ്രാഫിയിൽ പരീക്ഷിച്ചത്. ഇത് വിജയമായതോടെ വിദ്യാലയം ഇത് ഏറ്റെടുക്കുകയും ചെയ്തു.
സ്കൂൾ അധ്യാപകനായ അപവർത്തന മാസ്റ്റർ അഖിലയുടെ അഭിരുചി തിരിച്ചറിഞ്ഞ് സൗകര്യങ്ങളൊരുക്കി. പ്രധാനധ്യാപക നിയാസ് ചോല പ്രോത്സാഹനം നൽകി. കാല അനുഭവങ്ങൾ വിഷയമാക്കി രചിച്ച ചിത്രങ്ങൾ മനോഹരമായിരുന്നു.
പെൻസിൽ ഡ്രോയിങ്, ഫാബ്രിക് പെയിന്റിങ്, വാട്ടർ കളർ, തുടങ്ങിയവയിലും വർണ്ണമായ് ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ചിത്രരചനക്ക് ആവശ്യമായ വസ്തുക്കളെല്ലാം വിദ്യാലയത്തിലെ സ്റ്റാഫ് കൗൺസിലിന് നൽകുന്നത്. കൂടരഞ്ഞി കൂമ്പാറ കല്പിനി ഷാജി കെ പി,ഷീന ദമ്പതികളുടെ മകളാണ് അഖില.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only