Feb 22, 2022

വീടില്ലാത്ത മൂന്ന് പേർക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നൽകി ചെമ്പുകടവ് കൊടുകപ്പള്ളിയിൽ ജോർജ്ജും കുടുംബവും നാടിന് മാതൃകയായി


കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഭവനരഹിതരായ മൂന്നു കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകി  ചെമ്പുകടവ് കൊടുകപ്പള്ളിയിൽ ജോർജ്ജും (വക്കച്ചൻ) കുടുംബവും ഒരു നാടിന് തന്നെ മാതൃകയായി.

പൊതുസമൂഹത്തിൽ കൂടുതൽ പേർക്ക് ഇതുപോലുള്ള നല്ല പ്രവർത്തികൾ മാതൃകയാക്കാവുന്ന കാര്യമാണെന്നും, സ്ഥലം ലഭിച്ചവർക്ക് വീട് നിർമ്മിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്നും ഇതുപോലുള്ള കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ മറ്റുള്ളവർക്കും  പ്രചോദനം ആകുമെന്നതിൽ സംശയമില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ്‌ തോമസ് അഭിപ്രായപ്പെട്ടു.

യോഗത്തിൽ പ്രസിഡണ്ട് അലക്സ്‌ തോമസിന്റെ നേതൃത്വത്തിൽ  ചെമ്പുകടവ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് വടക്കേടം, അസിസ്റ്റന്റ് വികാരി ഫാ. വിനോദ്  ഇട്ടിയപ്പാറ എന്നിവർ ചേർന്ന് ഭൂമിയുടെ രേഖകൾ കൈമാറി.

സ്ഥലം സൗജന്യമായി നൽകിയ ചെമ്പുകടവ് കൊടുകപ്പള്ളിയിൽ ജോർജ്ജ് (വക്കച്ചൻ) ഭാര്യ ഗ്രേസി ജോർജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മൂന്നാം വാർഡ് മെമ്പർ വനജ വിജയൻ, സജി കിഴക്കുംകര, സണ്ണി പാപ്പിനിശ്ശേരി, ഷിജു കൈതക്കുളം, ലൈജു അരീപ്പറമ്പിൽ, മോഹനൻ എരമംഗലത്ത്‌, വിജയൻ ആലമല, ജിനു കന്നുകട്ടിയിൽ, ജോസ് കൊടുകപ്പള്ളി, ബേബിച്ചൻ വട്ടുകുന്നേൽ, മനോജ്‌ തട്ടാരുപറമ്പിൽ, ഷാജി കൈതക്കുളം, ഷിനോയ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only