Feb 17, 2022

യുവാവും വീട്ടമ്മയും മരിച്ചനിലയില്‍




തൃശ്ശൂർ: തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം.

രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവർ ഹോട്ടൽ അധികൃതരോട് പറഞ്ഞത്. എന്നാൽ, രാത്രി ഈ സമയം കഴിഞ്ഞും ഇവർ മുറിയിൽ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭർത്താവ് അന്വേഷിച്ച് വരികയും ചെയ്തു. തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഗീതയെ കാണാനില്ലെന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു.

സുനിലിനും സംഗീതയ്ക്കും മൂന്ന് മക്കളാണ്. റിജോ അവിവാഹിതനാണ്.

"ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)"_

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only