കോടഞ്ചേരി: നോളേജ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഹാബിറ്റസ് ലൈഫ് സ്കൂളിൽ തൊഴിലന്വേഷകർക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു .
കോവിഡ് കാലത്തെ തൊഴിലവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനം സ്ഥാപനത്തിന്റെ സോഷ്യൽ സർവീസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. റെസ്യുമെ തയ്യാറാക്കൽ,ഇന്റർവ്യൂ മാനേജ്‌മന്റ്, ജോബ് സെർച്ചിങ് ,മൈൻഡ് പവർ ,വിദേശജോലി,വിദേശപഠന അവസരങ്ങൾ,മൈഗ്രേഷൻ നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. മസ്തിഷ്‌കം, മനസ്സ് ,ഭാഷ എന്നിവ പ്രധാനമാക്കി ഹാബിറ്റസ് സമൂഹത്തിനു നൽകുന്ന പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നവയാണെന്നു അദ്ദേഹം പറഞ്ഞു. ഹാബിറ്റസ് എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ ഹസ്സൻ പദ്ധതി വിശദീകരിച്ചു. ചീഫ് കോഓർഡിനേറ്റർ ഷഹീർ അഹമ്മദ്, ഫാക്കൽറ്റിമാരായ എം.പി.വി. അഫ്‌സൽ,മൂസ നവാസ്,ടി ഷിജാസ് എന്നിവർ ട്രെയിനിങ്ങിനു നേതൃത്വം നൽകി.
Post a Comment