Feb 4, 2022

കാമുകിയെ ട്രോളി ബാഗില്‍ ഒളിപ്പിച്ച്‌ ഹോസ്റ്റല്‍ മുറിയിൽ എത്തിക്കാൻ ശ്രമം, എന്‍ജിനിയറിങ് വിദ്യാര്‍ഥി പിടിയിൽ


ഉഡുപ്പി:
കാമുകിയെ ട്രോളി ബാഗില്‍ ഒളിപ്പിച്ച്‌ ഹോസ്റ്റല്‍ മുറിയിലേക്ക് എത്തിക്കാനുള്ള എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ ശ്രമം കാവല്‍ക്കാര്‍ 'പൊളിച്ചു'.
വിദ്യാര്‍ഥിക്കും കാമുകിക്കുമെതിരെ അച്ചടക്ക നടപടി എടുത്തതായി കോളജ് അധികൃതര്‍ അറിയിച്ചു.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ഇതേ കാംപസില്‍ തന്നെയുള്ള കൊമേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിയാണ് കാമുകി. ബുധനാഴ്ച കാമുകിയെ ട്രോളി ബാഗിലാക്കി വിദ്യാര്‍ഥി ഹോസ്റ്റലിലേക്ക് എത്തുകയായിരുന്നു.
ട്രോളി ബാഗ് കണ്ട് സംശയം തോന്നിയ കാവല്‍ക്കാല്‍ വിദ്യാര്‍ഥിയെ തടഞ്ഞു. ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യമൊന്നും വിദ്യാര്‍ഥി സമ്മതിച്ചില്ല. പിന്നീട് നിര്‍ബന്ധിച്ചപ്പോള്‍ തുറന്നുകാണിക്കുകയായിരുന്നു. ബാഗ് തുറന്നതോടെ കാമുകി പുറത്തുവന്നു. ഇരുവര്‍ക്കുമെതിരെ നടപടി എടുത്തതായി മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ അറിയിച്ചു.
്‌അതേസമയം മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റേതെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. ഗാര്‍ഡ് ട്രോളി ബാഗ് തുറക്കുന്നതും ഒരു പെണ്‍കുട്ടി പുറത്തുവരുന്നതുമാണ് വിഡിയോയില്‍ ഉള്ളത്. ഇത് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേത് അല്ലെന്നാണ് അധികൃതര്‍ പറയുന്നത്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only