മുക്കം: എൻ്റെ മുക്കം സന്നദ്ധ സേനയുടെ ഏകദിന വാർഷിക പരിശീലന ക്യാമ്പ് സന്നദ്ധം 2022 സമാപിച്ചു. എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി ഓഫീസിൽ വെച്ചു നടന്ന പരിപാടി മുക്കം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ഉദ്ഘാടനം ചെയ്തു.
എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എൻ.കെ. മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.പി.അനിൽകുമാർ ഗാർഡൻ, മാത്തുകുഞ്ഞോലൻ എന്നിവരെ ആദരിച്ചു.
എന്റെ മുക്കം രക്ഷാധികാരി എ.പി. മുരളീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.അനാർക്ക് ബിൽഡേഴ്സ് സ്പോൺസർ ചെയ്ത പുതിയ ജഴ്സിയുടെ പ്രകാശന ചടങ്ങും നടന്നു. അനാർക്ക് പ്രതിനിധികളായ നജാത്ത്, റാഷിദ് എന്നിവർ ചേർന്ന് സന്നദ്ധ സേനാ ചീഫ് ശംസീർ മെട്രോ, ഡെപ്യൂട്ടി ചീഫ് സുബൈർ കുഞ്ഞാപ്പു എന്നിവർക്ക് പുതിയ ജഴ്സി നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
തുടർന്ന് 'ജീവകാരുണ്യ പ്രവർത്തനവും സന്നദ്ധ സേവനവും' എന്ന വിഷയത്തിൽ നൂറുൽ അമീൻ മാസ്റ്റർ ക്ലാസെടുത്തു. കയറുപയോഗിച്ച് വിവിധ തരത്തിലുള്ള കെട്ടുകൾ രൂപപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് എപ്രകാരം ഉപയോഗപ്പെടുത്താമെന്ന പരിശീലന പരിപാടിയും നടന്നു._
റഫീഖ് ആനക്കാംപൊയിലാണ് ഈ പ്രായോഗിക ക്ലാസ് നയിച്ചത്. തുടർന്ന് എൻ്റെ മുക്കം സന്നദ്ധസേന കോർഡിനേറ്റർമാരായ റഫീഖ്ബാബു, ജലീൽ പെരുമ്പടപ്പ്, ഷൈജു എള്ളങ്ങൽ, സേനാ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിനോദ് പെരുമ്പടപ്പ്, അനി കല്ലട, രജീഷ് പെരുമ്പടപ്പ്, ബ്ലഡ് കോർഡിനേറ്റർ അനസ്, വനിതാ പ്രതിനിധി ശ്രുതി ബാബു, എന്നിവർക്കുള്ള മൊമൻ്റോ വിതരണം ചെയ്തു.
എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി അനീസ് ഇൻ്റിമേറ്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സന്നദ്ധ സേനാ ചീഫ് ശംസീർ മെട്രോ റിപ്പോർട്ടവതരിപ്പിച്ചു.
രക്ഷാധികാരി ബക്കർ കളർ ബലൂൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.കെ.മമ്മദ്, അബ്ദു ചാലിയാർ, ബാബു എള്ളങ്ങൽ, ട്രഷറർ റൈനീഷ് നീലാംബരി,ജോയിൻ്റ് സെക്രട്ടറി അസ്ബാബു എന്നിവർ സംബന്ധിച്ചു.
Post a Comment