യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിവിധ വകുപ്പുകളിലായി 45 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പര്‍: 05/2022. ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്തിക, ഒഴിവ്, സ്ഥാപനം വകുപ്പ് എന്ന ക്രമത്തില്‍.
അസിസ്റ്റന്റ് എഡിറ്റര്‍ (തെലുഗു): 1 (ജനറല്‍), സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറി, സാംസ്‌കാരികവകുപ്പ്.
ഫോട്ടോഗ്രാഫിക് ഓഫീസര്‍: 1 (ജനറല്‍), പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റ്, പ്രതിരോധവകുപ്പ്.
സയന്റിസ്റ്റ്ബി (ടോക്‌സികോളജി): 1 (ജനറല്‍), സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് സര്‍വീസസ്, ആഭ്യന്തരവകുപ്പ്.
ടെക്‌നിക്കല്‍ ഓഫീസര്‍ (പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ്): ഒഴിവ് 4 (ജനറല്‍2, എസ്.സി.1, ഒ.ബി.സി.1). ഭവനനിര്‍മാണ, നഗരകാര്യ വകുപ്പ്.
ഡ്രില്ലര്‍ ഇന്‍ചാര്‍ജ് ഇന്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ്: 3 (ജനറല്‍ 1, ഇ.ഡബ്ലൂ.എസ്.1, ഒ.ബി.സി.1). ജലവിഭവ, നദീവികസന, ഗംഗാ പുനരുദ്ധാരണവകുപ്പ്.
ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് മൈന്‍സ് സേഫ്റ്റി (മെക്കാനിക്കല്‍): 23: (ജനറല്‍12, എസ് .സി, 2, എസ്.ടി2, ഒ.ബി.സി.6, ഇ.ഡബ്ലൂ.എസ് .1) (ഒരു ഒഴിവ് ഭിന്നശേഷിക്കാര്‍ക്ക്). ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈന്‍സ് സേഫ്റ്റി, തൊഴില്‍ വകുപ്പ്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്): 3 (ജനറല്‍2, ഇ.ഡബ്ലൂ.എസ്.1). ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ് ഹൗസസ് ആന്‍ഡ് ലൈറ്റ് ഷിപ്പ്‌സ്, തുറമുഖ, കപ്പല്‍ ഗതാഗത വകുപ്പ്.
സിസ്റ്റം അനലിസ്റ്റ് ഇന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍: 6 (ജനറല്‍3, ഇ.ഡബ്ലൂ.എസ്.1, ഒ.ബി.സി.1, എസ്.സി.1). (ഒരു ഒഴിവ് ഭിന്നശേഷിക്കാര്‍ക്ക്).
സീനിയര്‍ ലക്ചറര്‍: ജനറല്‍ മെഡിസിന്‍1 (ജനറല്‍), ജനറല്‍ സര്‍ജറി 1 (ജനറല്‍), ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസിപ്പിറേറ്ററി ഡിസീസസ് 1 (ജനറല്‍), ഗവ.മെഡിക്കല്‍ കോളേജ് ചണ്ഡീഗഢ്,
ഇവ കൂടാതെ സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്) ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍/ അബ്‌സോര്‍പ്ഷന്‍ വ്യവസ്ഥയിലും മാനേജര്‍ ഗ്രേഡ്II, ജനറല്‍ മാനേജര്‍ കാന്റീന്‍), അക്കൗണ്ടസ് ഓഫീസര്‍ യു.പി.എസ്.സി, മാനേജര്‍ കം അക്കൗണ്ടന്റ് (കാന്റീന്‍)യു.പി.എസ്.സി. തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ മേല്‍പ്പറഞ്ഞ വെബ്‌സൈറ്റില്‍ ലഭിക്കും
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.upsconline.nic.in
അവസാന തീയതി: മാര്‍ച്ച് 31.
Post a Comment