Mar 16, 2022

ബജറ്റ് പൊതുചർച്ച അവസാനിച്ചു; പുതുതായി 46.35 കോടിയുടെ പദ്ധതികൾ


മൂന്ന് ദിവസം നീണ്ടു നിന്ന ബജറ്റിന് മേലുള്ള പൊതു ചര്‍ച്ച അവസാനിച്ചു. 46.35 കോടിയുടെ പുതിയ പദ്ധതികൾ ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.എംഎല്‍എമാരുടെ വെട്ടിക്കുറച്ച ആസ്തി വികസന ഫണ്ട് അഞ്ച് കോടിയായി പുനസ്ഥാപിച്ചെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് എംഎല്‍എ ഫണ്ടില്‍ കുറവ് വരുത്തിയത്. വെട്ടിക്കുറച്ച ആസ്തി വികസന ഫണ്ട് അഞ്ച് കോടിയായി പുനസ്ഥാപിച്ചെന്ന മന്ത്രിയുടെ പ്രഖ്യാപനം കൈയടികളോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്.

 
ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയില്‍ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കി. വ്യാപാരികള്‍ക്ക് പലിശയിളവിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. നദീ സംരക്ഷണത്തിന്പ ത്ത് കോടിയും ഗ്രാമങ്ങളില്‍ കളിക്കളങ്ങള്‍ക്ക് അഞ്ച് കോടിയും അധികമായി അനുവദിച്ചു. ഇതുള്‍പ്പെട 46.35 കോടിയുടെ അധിക പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കുടിശിക പിരിക്കുന്നതിലും നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പുതിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് ധനമന്ത്രി മേശപ്പുറത്ത് വച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന ചർച്ചയ്ക്ക് ഒടുവിലാണ് ബജറ്റിന് മേലുള്ള പൊതു ചര്‍ച്ച അവസാനിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only