Mar 29, 2022

ജനം ടിവി എംഡി ജികെ പിള്ള അന്തരിച്ചു


പാലക്കാട്: ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള (71) അന്തരിച്ചു.

പാലക്കാട് ∙ ജനം ടിവി മാനേജിങ് ഡയറക്ടർ ജി.കെ.പിള്ള (71) അന്തരിച്ചു. പാലക്കാട് നഗർ സംഘചാലക്, സേവഭാരതി ജില്ല അധ്യക്ഷൻ എന്നീ ചുമതലകളും വഹിച്ചിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

1973ൽ ബിറ്റ്‌സ് പിലാനിയിൽനിന്ന് ബിരുദം നേടിയ ജി.കെ.പിള്ള, മാനുഫാക്‌ച്ചറിങ് മേഖലയിൽ 47 വർഷത്തിലേറെ പ്രഫഷനൽ അനുഭവസമ്പത്തുള്ളയാളാണ്. 8 വർഷം വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2020 മാർച്ചിൽ വിരമിച്ചു. ശേഷം ഡയറക്ടറും ഉപദേശകനുമായി സേവനമനുഷ്ഠിച്ചു.

ഹെവി എൻജിനീയറിങ് കോർപറേഷൻ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് ബെംഗളൂരു എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്‌സിക്യൂട്ടീവായി. ദേശീയ രാജ്യാന്തര ഫോറങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം, ദേശീയ ഹോക്കി താരവുമായിരുന്നു.

സംസ്കാരം ബുധൻ രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only