മനാമ: ഏറ്റവും പുതിയ ജനസംഖ്യ കണക്കനുസരിച്ച് ബഹ്റിനിൽ പുരുഷന്മാരുടെ എണ്ണം സ്ത്രീകളു ടേതിനേക്കാൾ കൂടുതൽ. 2012 മുതലുള്ള പ്രവണതയാണ് ഇത്തവണയും മാറ്റമില്ലാതെ തുടരുന്നത്.ഇൻ ഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അഥോറിറ്റി പുറത്തുവിട്ട 2021ലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 15,04,365 ആണ്. ഇതിൽ 9,25,747 പേർ പുരുഷന്മാരും 5,78,618 പേർ സ്ത്രീകളുമാണ്.
2020ൽ രാജ്യത്തെ ജനസംഖ്യ 1,472,204 ആയിരുന്നു. ഇതിൽ 925,036 പേർ പുരുഷന്മാരും 5,47,168 പേർ സ്ത്രീകളുമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 47.8 ശതമാനം (7,19,333) ആണ് ബഹ്റൈനികൾ. 52.2 ശതമാനം (7,85,032) പേർ പ്രവാസികളാണ്. 2032 ആകുമ്പോൾ രാജ്യത്തെ ജനസംഖ്യ 20 ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.
Post a Comment