Mar 24, 2022

ഓടുന്ന ബസിനുള്ളിൽ മദ്യപിച്ച് ബഹളം വെച്ച് വിദ്യാർത്ഥിനികൾ.


ഓടുന്ന ബസിനുള്ളിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർഥികളും വിദ്യാർഥിനികളും പരസ്യമായി മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പൊലീസ്. തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഘമാണ് ഇത്തരത്തിൽ ആഘോഷം നടത്തിയത്. ചെങ്കൽപേട്ടിൽ നിന്ന് തച്ചൂരിലേക്ക് സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്ലസ് ടു വിദ്യാർഥികൾ ബസിനുള്ളിൽ നിന്നുകൊണ്ട് ബിയർ കുടിച്ചത്. മദ്യപിച്ച് ബസിൽ ബഹളം വയ്ക്കുന്നതും വൈറലായ വിഡിയോയിൽ കാണാൻ കഴിയും. ഒരു ബിയർ പരസ്പരം കൈമാറി കുടിക്കുകയാണ് സംഘം.

മറ്റ് യാത്രക്കാർ കുട്ടികളെ നോക്കുന്നതും വീഡിയോയിലുണ്ട്. വിദ്യാർത്ഥികളിൽ ഒരാൾ തന്നെയാണ് വീഡിയോ പകർത്തിയതെന്ന് കരുതുന്നു. വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ വിദ്യാർത്ഥികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only