മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ അബ്ദുൽജലീൽ എന്ന കുഞ്ഞാക്കയുടെ കൊലപാതത്തിൽ അനുശോചിച്ചു കൊണ്ട് ഇന്ന് (31/03/2022 വ്യാഴം) രാവിലെ 6 മണി മുതൽ മയ്യിത്ത് മറവ് ചെയ്യുന്നത് വരെ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ യു ഡി എഫിൻ്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാപാരികളും പൊതുജനങ്ങളും ഹർത്താലുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
29/03/2022, രാത്രി 11 മണിയോടെ മഞ്ചേരി കുട്ടിപ്പാറയില്‍ വച്ചാണ് ആക്രമണം നടന്നത്. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. തലയ്ക്ക് മാരകമായ പരിക്കേറ്റ കുഞ്ഞാനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും തുടർ ചികിത്സ നൽകുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.
Post a Comment