Mar 29, 2022

പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ചു ഭിന്നശേഷി വിദ്യാർത്ഥികളും പരിവാർ സംഘടനയും


കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ കുറ്റി പൊയിൽ വയലിൽ പച്ചക്കറി കൃഷിയിൽ നൂറുമേനി 
വിളയിച്ചിരിക്കുകയാണ് ഭിന്നശേഷി വിദ്യാർഥികളും പരിവാർ സംഘടനയും. 65 സെന്റ് സ്ഥലത്ത്  പയർ, വെണ്ട, മത്തൻ, കക്കിരി, വെള്ളരി, ചിരങ്ങ, തുടങ്ങിയവ വിളയിച്ചത്. ഭിന്നശേഷി കുട്ടികളും  അവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കമ്മിറ്റിയും ആണ് തൈ നട്ടത് മുതൽ വിളവെടുക്കുന്നത് വരെ ഒന്നര മാസക്കാലം കൃഷി പരിപാലിച്ചത്. അതുകൊണ്ടുതന്നെയാണ് വിളവെടുപ്പ് ഉത്സവം ഏറെ ആവേശത്തിൽ നടന്നത്.
 ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കുക, കാർഷികവൃത്തിയിൽ അവർക്ക് വിജ്ഞാനവും പരിശീലനവും നൽകുക എന്നി ലക്ഷ്യങ്ങളാണ് കൊടിയത്തൂർ പരിവാർ കമ്മിറ്റിക്ക് ഉള്ളത്. പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷിയിറക്കിയത്
 വിളവെടുപ്പ് ഉദ്ഘാടനം blogger ഫൈസൽ കോട്ടക്കൽ നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലുലത്ത് അധ്യക്ഷയായി. പച്ചക്കറിയുടെ കിറ്റ് വിതരണം വൈസ് പ്രസിഡന്റ് കരീം പഴങ്കൽ നിർവഹിച്ചു. പരിപാടിയിൽ കൃഷി ഓഫീസർ കെ ടി ഫെ ബിത, എൽ എൽ സി കൺവീനർ സിക്കന്തർ, ടി കെ ജാഫർ  നിയാസ് ചോല, നാസർ മാസ്റ്റർ  എന്നിവർ സംസാരിച്ചു.
 അസീസ് കറുകുറ്റി, ബഷീർ കണ്ടങ്ങൾ, മുഹമ്മദ് സൈഗോൺ, കരീം പൊലൂകുന്ന് മുഹമ്മദ് ഗോതമ്പ് റോഡ്, സെലീന, സജിന  കൊടിയത്തൂർ, ഹാജറ ചെറുവാടി, ഹഷീജ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only