കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ആരോഗ്യ വകുപ്പും നേതൃത്വം നൽകുന്ന എച്ച്.ഐ.വി, എയ്ഡ്സ് ബോധവൽക്കരണ കഥാ ജാഥയ്ക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കുളിൽ സ്വീകരണം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസർ ബേബിനാപ്പള്ളി, ഹെഡ്മാസ്റ്റർ സജി തോമസ്, മെഡിക്കൽ ഓഫീസർ നിഖില കെ. ഹെൽത്ത് ഇൻസ്പെക്ടർ സുനീർ എം. എന്നിവർ സംസാരിച്ചു. എച്ച്.ഐ.വി എയ്ഡ്സും കൗമാരക്കാരും എന്ന വിഷയത്തിൽ ജില്ലാ മാസ് മീഡിയ ഓഫീസർ ബേബിനാപ്പള്ളി ക്ലാസ്സെടുത്തു.
മലപ്പുറം യുവഭാവന അവതരിപ്പിച്ച പാവനാടകം വേദിയിൽ അവതരിപ്പിച്ചു.പി.എച്ച്.എൻ ഷില്ലി എൻ.വി,ജെ.എച്ച്.ഐമാരായ ഗിരീഷ് കുമാർ കെ. രജിത്ത് പി, ജലീൽ പി.കെ, ജെ.പി.എച്ച് .എൻ മാരായ ഗൗരി പി.കെ, ലിംന ഇ കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment