Mar 22, 2022

ഡോ:എം.കെ.മുനീർ എം.എൽ.എ.ഓമശ്ശേരിയിൽ റോഡ്‌ സന്ദർശിച്ചു.


ഓമശ്ശേരി:റീബിൽഡ്‌ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന എടവണ്ണ-കൊയിലാണ്ടി റോഡിലെ ഓമശ്ശേരിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഡോ:എം.കെ.മുനീർ എം.എൽ.എ.സന്ദർശിച്ച്‌ പുരോഗതി വിലയിരുത്തി.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,പി.വി.സ്വാദിഖ്‌,എ.കെ.അബ്ദുല്ല,ഇബ്രാഹീം കൂടത്തായി,ടി.കെ.ജീലാനി,സി.കെ.ബഷീർ എന്നിവർ എം.എൽ.എ.യെ അനുഗമിച്ചു.പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചർച്ചയിൽ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,അശോകൻ പുനത്തിൽ,ഒ.കെ.സദാനന്ദൻ,പഞ്ചായത്ത്‌ സെക്രട്ടറി ദീപുരാജു എന്നിവർ പങ്കെടുത്തു.

ഓമശ്ശേരി ടൗണിൽ ആവശ്യമായ കലുങ്കുകൾ നിർമ്മിക്കേണ്ടതും റോഡ് സൈഡിലെ മരങ്ങൾ മുറിക്കേണ്ടതും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരമുണ്ടാക്കുമെന്ന് ഡോ:എം.കെ.മുനീർ എം.എൽ.എ.പറഞ്ഞു.

ഫോട്ടോ:ഓമശ്ശേരിയിൽ റോഡ്‌ നിർമ്മാണ പ്രവർത്തനങ്ങൾ ഡോ:എം.കെ.മുനീർ എം.എൽ.എ.സന്ദർശിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only