Mar 2, 2022

സ്നേഹബന്ധങ്ങളുടെ സന്തോഷം പങ്കിട്ടും കലാവിരുന്നിൻ്റെ ചുവടുമായി താളത്തിൽ കുടുംബ സംഗമം.


കൊടിയത്തൂർ: സ്നേഹ ബന്ധങ്ങളുടെ സന്ദേശം കൈമാറിയും സന്തോഷം പങ്കിട്ടും കലാവിരുന്നുമായി കൊടിയത്തൂർ താളത്തിൽ സംഗമം സംഘടിപ്പിച്ചു.

 താളത്തിൽ ചേക്കു ഹാജി ഉണ്ണിമ ദമ്പതിമാരുടെ സന്തതികളായ നെല്ലിക്കാപ്പറമ്പ് ചേക്കു മുഹമ്മദ്, പാത്തുമ്മ പൂളക്കമണ്ണിൽ ഉസൈൻ കൊല്ലോളത്തിൽ  അബ്ദു റഹിമാൻ താളത്തിൽ ആയിശക്കുട്ടി എളമ്പിലാശ്ശേരി, എന്നിവരുടെ മക്കളുടെയും, പേരക്കുട്ടികളുടെയും സംഗമം ഇരു വഴിഞ്ഞിയുടെ തീരത്ത് താളത്തിൽതറവാട് മുറ്റത്ത് ഒത്തൊരുമിച്ചത്‌.

പി.എം അഹമ്മദ് ചെയർമാനായും, ടി.അബ്ദുഷുക്കൂർ ജനറൽ കൺവീനർ, അബ്ദുൽ ഖാദർ ട്രഷററായും ടി.കെ.അബ്ദുദുസ്സലാം ,പി.എം അബ്ദുനാസർ, ടി.അബ്ദുൽ കരിം കോർഡിനേറ്ററായും, കലാകായിക വിഭാഗം മത്സരങ്ങളുടെ കൺവീനർമാരായ സുഫൈൽ മാസ്റ്റർ താളത്തിൽ, സുഹാസ് ലാ൦ഡ,ഇൽഫ നെല്ലിക്കാപറമ്പ് ,  എന്നിവരടങ്ങുന്ന നേതൃത്വത്തിലുള്ള വിപുലമായ സ്വാഗതസംഘമാണ് സംഗമത്തിന് നേതൃത്വം നൽകിയത്. 

ടെലിഫിലിം സംവിധായകൻ സലാം കൊടിയത്തൂർ സംഗമം ഉദ്ഘാടനം ചെയ്തു.

 കുടുംബത്തിൽ സന്തോഷമുണ്ടാകണമെങ്കിൽ നിരുപാധികമായ സ്നേഹം നിലനിർത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയർമാൻ പി.എം.അഹമ്മദ് അധ്യക്ഷത വഹിച്ചു.

 താളത്തിൽ കുടുംബത്തിൽ നിന്ന് വിവിധ മേഖലകളിൽ ബഹുമതി നേടിയ പി.എം.അഹമ്മദ്,
മന്ന ഫാത്തിമ, പി.എം.അബ്ദുനാസർ, അബ്ദുസ്സലാം ലാ൦ഡ, പി.എം.അബ്ദുറഷീദ്.പി.എം ബഷീർ, താളത്തിൽ അബ്ദു ജബ്ബാർ തുടങ്ങിയവരെ സലാം കൊടിയത്തൂർ ഉപഹാരം നൽകി ആദരിച്ചു.

കുടു ബത്തിൽ നിന്ന്‌ മരണപ്പെട്ടവരെ അനുസ്മരിച്ചു.

 താളത്തിൽ മുഹമ്മദ്, അബ്ദു തിരുവമ്പാടി, നിഖിൽ കൊടിയത്തൂർ, എം.ഉണ്ണിച്ചേക്കു,കെ.സി.അബ്ദുസ്സമദ്,മഞ്ചറമുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

ജനറൽ കൺവീനർ ടി.അബ്ദുക്കൂർ സ്വാഗതവും,സജ്നനന്ദിയും പറഞ്ഞു. കുടുംബങ്ങൾ അവതരിപ്പിച്ച സംഗീത വിരുന്നും, നാടകവും സംഗമത്തിൽ അവിസ്മരണിയ അനുഭവമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only